മട്ടന്നൂർ: വീടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കയനിയിലെ മുഹമ്മദിന്റെ വീട്ടിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. അടുക്കളയിലെ അടുപ്പിന് താഴെ വിറക് സൂക്ഷിക്കുന്ന സ്ഥലത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
വീട്ടുകാർ വീടുപൂട്ടി വിദേശത്തേക്ക് പോയതായിരുന്നു. ഗൾഫിൽ നിന്ന് വീട്ടുകാർ വരുന്നതിനാൽ ബന്ധുക്കൾ വീട് തുറന്ന് വൃത്തിയാക്കാൻ ഒരുങ്ങുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.വിവരം അറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ ഫൈസൽ വിളക്കോട് എത്തി പാമ്പിനെ പിടികൂടി.